Main Banner

നിര്‍മ്മാണ മേഖലയിലെ വിലക്കയറ്റം; ലെന്‍സ്‌ഫെഡ് ധര്‍ണ്ണ നാളെ

മലപ്പുറം:നിര്‍മ്മാണ മേഖയുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എഞ്ചിനയര്‍മാരും സൂപ്പര്‍വൈസര്‍മാരും നാളെ (നവമ്പര്‍ 5ന്) കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

1 st paragraph

രാവിലെ 10 മണിക്ക് എ.പി. അനില്‍കുമാര്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ഇസ്മായില്‍ മൂത്തേടം, വിവിധ സംഘടനാ

2nd paragraph

പ്രതിനിധികള്‍, ലെന്‍സ്‌ഫെഡ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.5 മാസം കൊണ്ട് നിര്‍മ്മാണ സാമഗ്രികള്‍ക്ക് 35 ശതമാനം വില വര്‍ദ്ധനവുണ്ടായി. ഇത് നിര്‍മ്മാണ മേഖലയെ നിശ്ചലാവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് ലെന്‍സ് ഫെഡ് ജില്ലാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.