ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍ കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്.
ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഷാരോണിനൊപ്പം ഗ്രീഷ്മ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.