Fincat

മുഖത്ത് അസ്ഥികൂടത്തിന്റെ ടാറ്റൂ പതിപ്പിച്ചു; എത്ര കഴുകിയിട്ടും മായ്ക്കാനായില്ല; ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്ന പരാതിയുമായി യുവതി

ഹാലോവീന്റെ ഭാഗമായി മുഖത്ത് പെയിന്റ് ചെയ്ത അസ്ഥികൂടത്തിന്റെ ടാറ്റൂ മായ്ച്ച് കളയാനാകാതെ വലഞ്ഞ് യുവതി. ടാറ്റൂ താത്ക്കാലികമാണെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പലതവണ ഉരച്ച് കഴുകിയിട്ടും മുഖത്തുനിന്ന് ഇത് പോയില്ല. ഇതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ എലിസബത്ത് റോസെന്ന 46 വയസുകാരി.
തന്റെ ദുരവസ്ഥ ഒരു ഹ്രസ്വ വിഡിയോയായി ചിത്രീകരിച്ച് ഇവര്‍ ടിക്‌ടോക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതിന് 1.8 മില്യണ്‍ കാഴ്ചക്കാരുണ്ടായിരുന്നു. തന്റെ മുഖത്ത് മാത്രമല്ല ചെറുമകളുടെ മുഖത്തും ടാറ്റൂ പതിച്ചിരുന്നുവെന്ന് ഇവര്‍ വിഡിയോയില്‍ പറഞ്ഞിരുന്നു.

1 st paragraph

തനിക്ക് ആരുടെയെങ്കിലും സഹായം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ. മേയ്ക്കപ്പ് റിമൂവറുകളും ഫേസ്വാഷുകളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. തനിക്ക് അത്യാവശ്യമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇവര്‍ വിഡിയോയിലൂടെ പറഞ്ഞു. ടാറ്റു നീക്കം ചെയ്യുന്ന നിരവധി മാര്‍ഗങ്ങള്‍ പലരും വിഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

2nd paragraph