വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കാൻ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 

 

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ താത്പര്യമുള്ള ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപന മേധാവികൾ നവംബർ 14നകം
കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8086545686, 04832739577 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.