തിരൂർ ബോയ്സ് സ്കൂളിൽ പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പ് നടത്തി; അയിഷ റിഫ ചെയർപേഴ്സൺ

തിരൂർ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി നേതാക്കളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ അയിഷ റിഫയാണ് സ്കൂൾ ചെയർപേഴ്സൺ.

ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ പ്രതിനിധികളായി 50 പേരെയും ഹയർ സെക്കണ്ടറി ക്ലാസുകളിൽ നിന്നായി 12 പേരെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുപ്പക്കപ്പെട്ടു. തുടർന്ന് തെരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നായി വോട്ടെടുപ്പിലൂടെ ചെയർമാൻ / ചെയർപേഴ്സൺ അടക്കമുള്ള പാർലമെൻ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

 

ഭാരവാഹികളായി അയിഷ റിഫ (ചെയർപേഴ്സൺ – ഹയർ സെക്കണ്ടറി), ആയിശ നഹദ (വൈസ് ചെയർമാൻ – ഹൈസ്കൂൾ), നിഷിദ (ജനറൽ സെക്രട്ടറി – ഹൈസ്കൂൾ), ശ്രീനന്ദന (ജോയിൻ്റ് സെക്രട്ടറി – ഹയർ സെക്കണ്ടറി), ഫാത്തിമ ഫർഹാന (ആർട്സ് സെക്രട്ടറി – ഹയർ സെക്കണ്ടറി), ആദിത്യ (സ്പോർട്സ് സെക്രട്ടറി – ഹൈസ്കൂൾ), ലക്ഷ്മി ശിവ ( ലിറ്ററാച്ചർ സെക്രട്ടറി – ഹൈസ്കൂൾ) എന്നിവരെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ പാർലമെൻ്റ് രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയത്. വിജ്ഞാപനം, നാമനിർദ്ദേശ പത്രികാസമർപ്പണം, സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപനം, തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങി പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയിലാണ് സ്കൂൾ പാർലമെൻ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.