Fincat

മാസം 2,200 രൂപ നിക്ഷേപിക്കാൻ തയാറാണോ ? എങ്കിൽ തിരികെ ലഭിക്കും 48 ലക്ഷം രൂപ

തുച്ഛമായ പ്രതിമാസ അടവ്, റിസ്‌ക് ഇല്ലാത്ത സമ്പാദ്യ പദ്ധതി- അതാണ് സാധാരണക്കാരനായ നിക്ഷേപന് വേണ്ടത്. അതുകൊണ്ട് തന്നെയാണ് എൽഐസി ജനപ്രിയമാകുന്നത്. പ്രതിമാസം 2,200 രൂപയോളം നീക്കി വച്ചാൽ തിരികെ 48 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് എൻഡോവ്‌മെന്റ് പോളിസി.

 

1 st paragraph

സമ്പാദ്യത്തിനൊപ്പം പോളിസി ഉടമയുടെ അകാല മരണസമയക്ക് കുടുംബത്തിന് സാമ്പത്തിക സഹായവും ഉറപ്പ് വരുത്തുമെന്നതാണ് പോളിസിയുടെ പ്രധാന സവിശേഷത. പോളിസിയുടെ ഭാഗമാകാനുള്ള ചുരുങ്ങിയ പ്രായപരിധി 18 വയസാണ്. 55 വയസാണ് പരമാവധി പ്രായപരിധി. 12 വർഷം മുതൽ 35 വർഷം വരെ, എത്ര വർഷത്തേക്ക് പ്രീമിയം അടയ്ക്കണമെന്നത് പൊളിസി ഉടമയ്ക്ക് തെരഞ്ഞെടുക്കാം.

 

18 വയസുള്ള ഒരു വ്യക്തി 35 വർഷകാലത്തേക്ക് 10 ലക്ഷം രൂപ അഷ്വേർഡ് തുകയുടെ പോളിസി തെരഞ്ഞെടുത്താൽ പ്രതിമാസം പ്രീമിയം തുകയായി 2,209 രൂപയാണ് അടയ്‌ക്കേണ്ടത്. പോളിസി ഉടമ പ്രീമിയമായി അടയ്ക്കുന്ന് 9,27,500 രൂപയാണ്. എന്നാൽ സം അഷ്വേഡായ 10 ലക്ഷവും ബോണസായി 15 ലക്ഷവും, ഫൈനൽ അഡിഷൻ ബോണസ് തുകയായ 23 ലക്ഷവും ചേർത്ത് 48 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ ലഭിക്കും.

2nd paragraph