കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഉത്തരവ്; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി വിമര്‍ശനം
കുഫോസ് വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് റദ്ദാക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കെ റിജി ജോണിനെ നിയമിച്ച നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുഫോസ് വിസിയായുള്ള ഡോ.കെ.റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കി ഹൈക്കോടതി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് സെര്‍ച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യം ഡോ. റിജി ജോണിനെ ചെയര്‍മാനാക്കുക മാത്രമായിരുന്നെന്നും വിലയിരുത്തി. യുജിസി പ്രതിനിധി ഇല്ലാത്ത സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
രണ്ട് ഹര്‍ജികളാണ് ഡോ.കെ.റിജി ജോണിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയത്. കേസില്‍ വിശദവാദം കേട്ട ശേഷമാണ് കുഫോസ് വിസിയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച് സെര്‍ച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യം ഡോ. റിജി ജോണിനെ ചെയര്‍മാനാക്കുക മാത്രമായിരുന്നെന്നും വിലയിരുത്തി. യുജിസി പ്രതിനിധി ഇല്ലാത്ത സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍ റിജി ജോണിന്റെ യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതി തള്ളിയിട്ടുണ്ട്.
അതേസമയം കേസില്‍ അപ്പീല്‍ പോകുന്നതിന് റിജി ജോണ്‍ 10 ദിവസം സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിസി സ്ഥാനം ഉടന്‍ ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.