‘ലഹരി വിപത്തിനെതിരെ നാടിനൊപ്പം ‘ : തിരൂർ ഗൾഫ് മാർക്കറ്റ് സംഘടിപ്പിച്ച ഫുട്ബോൾ മേള സമാപിച്ചു
തിരൂർ: ‘ലഹരിയെ തുരത്തൂ.. കളിയെ ലഹരിയാക്കൂ ‘ എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച ഫുട്ബാൾ മേളയുടെ ആദ്യ ദിനത്തിൽ തിരൂർ ഡിവൈഎസ്പി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു.
മുഖ്യാഥിതിയായി റെയിൽവേ ഓഫീസർ സുനിൽകുമാർ പങ്കെടുത്തു. രണ്ടാം ദിവസത്തെ മത്സരങ്ങൾ തിരൂർ തഹസിൽദാർ പി.ഉണ്ണി ഉദ്ഘാടനം ചെയ്തു.മുഖ്യാഥിതിയായി തിരൂർ ജോയ്ൻ്റ് ആർ ടി ഒ, സിനി ആർട്ടിസ്റ്റുമായ അൻവർ സാദത്ത് പങ്കെടുത്തു. തിരൂർ എക്സൈസ് സിവിൽ ഓഫീസറും വിമുക്തി കോഡിനേറ്ററുമായ പ്രമോദ് പി.വി.കളിക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരൂർ ഗൾഫ് മാർക്കറ്റിലെ ജീവനക്കാരെ മാത്രം ഉൾപെടുത്തി 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന മത്സരങ്ങൾ കായിക, വഖഫ് ,ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ‘കളിയാണ് ലഹരി’ എന്ന G -mat യൂത്ത് വിംഗ് മുന്നോട്ട് വെച്ച മുദ്രാവാക്യത്തെ മന്ത്രി മുക്തകണ്ഠം പ്രശംസിച്ചു. പുതുലമുറ ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യം ഒഴിവാക്കാ൯ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മിസ്റ്റർ കേരള സുമേഷ് റാവു മുഖ്യാഥിതിയായി.
കേരള സ്പോർട്ട്സ് ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര ജേതാക്കൾക്ക് ട്രോഫി കൈമാറി. വ്യാപാര രംഗത്ത് നടപ്പിലാക്കേണ്ട പുതിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കച്ചവട തിരക്കുകൾക്കിടയിലും സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ – കായിക മേഖലയിലെ
GMAT-ന്റെ നിറ സാന്നിദ്ധ്യത്തെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു.
Gmat സെക്രട്ടറി ഇബ്നു വഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ Gmat പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി. നിസാർ വെർട്ടു നന്ദി പറഞ്ഞു. Gmat യൂത്ത് വിങ് ഭാരവാഹികളായ ഷാജി നൈസ് , അൻവർ സാദത്ത്, ഗഫൂർ, ഷഹീർ, സ ഹൂദ്, നാസർ എന്നിവർ സംസാരിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന മേളയിൽ നിരവധി പൗരപ്രമുഖരും പങ്കെടുത്തു.