Fincat

ശബരിമല തീർത്ഥാടനം;മിനി പമ്പയിൽ സൗകര്യങ്ങളൊരുക്കും

1 st paragraph
ശബരിമല തീർത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ
2nd paragraph
കുറ്റിപ്പുറം മിനി പമ്പയിൽ സൗകര്യങ്ങൾ ഒരുക്കാൻ കെ.ടി.ജലീൽ എം.എൽ.എ.യുടെ അദധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
 തീർത്ഥാടകർക്ക്
വിരിവെക്കാനും വിശ്രമിക്കാനും മല്ലൂർ ക്ഷേത്രത്തിന് ഉള്ളിൽ സൗകര്യം കണ്ടെത്തും. കടവിൽ മണൽ ചാക്ക് ഒരുക്കിയും , സുരക്ഷ വേലി സ്ഥാപിച്ചും കുളിക്കാൻ സൗകര്യം ഒരുക്കുന്നതിനൊപ്പം വെളിച്ച സംവിധാനങ്ങളും ഒരുക്കും.
കുറ്റിപ്പുറം എടപ്പാൾ സംസ്ഥാന പാതയിലെ റോഡരിക് കയ്യേറിയുള്ള വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിച്ച് കുറ്റിക്കാടുകൾ വെട്ടിയൊതുക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും.ഫയർ ഫോഴ്സ്, പോലീസ് , ഡോക്ടർ എന്നിവരുടെ സേവനം 24 മണിക്കുറും സ്ഥലത്ത് ലഭ്യമാക്കും.
കുറ്റിപ്പുറം ആഹാറിൽ ചേർന്ന
എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ടി മുരളി, ഡി.ടി.പി .സി സെക്രട്ടറി വിപിൻ ചന്ദ്രൻ , ഡെപ്യൂട്ടി തഹസിൽദാർ സുകേഷ് ടി , എൻ എച്ച് ഉദ്യോഗസ്ഥർ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.