ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍; പ്രത്യേക നിയമസഭാ സമ്മേളനം അടുത്ത മാസം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതല്‍ 15 വരെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരി?ഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം. ആ ഓര്‍ഡിനന്‍സ് അതിന്റെ വഴിക്ക് തന്നെ പോകട്ടെ. അതേസമയത്ത് ബില്ല് നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കി എടുക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ കാണുന്നത്. അത് അനുസരിച്ചിട്ടുള്ള തീരുമാനം ഇന്നുണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

അടുത്ത മാസം അഞ്ച് മുതല്‍ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണറോട് ഇന്ന് തന്നെ ശുപാര്‍ശ ചെയ്യും. തുടര്‍ന്ന് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവര്‍ണറുടെ അടുത്തേക്ക് എത്തുമ്പോള്‍ പിന്നീട് എന്ത് വേണമെന്നുള്ളത് സംബന്ധിച്ച് അപ്പോള്‍ ആലോചിക്കാം എന്നുള്ളതാണ് മന്ത്രിസഭാ യോഗം എടുത്തിരിക്കുന്ന ഒരു ആ കണക്കുകൂട്ടല്‍.