മാറാക്കര പഞ്ചായത്ത് ‘പരിരക്ഷ ‘ ഹോം കെയറിന് വാഹനം നൽകി 

 

മാറാക്കര പഞ്ചായത്ത് ‘പരിരക്ഷ ‘ പദ്ധതിയുടെ ഹോം കെയർ സർവീസിന് എം.എൽ.എ ഫണ്ടിൽ നിന്നും വാഹനം നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർക്ക് താക്കോൽ നൽകി ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 8.5 ലക്ഷം അനുവദിച്ചാണ് ‘പരിരക്ഷ’ പദ്ധതിക്ക് വാഹനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞി മുഹമ്മദ്, കെ.പി. ഷരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. നാസിബുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ എ.പി. ജാഫർ അലി, പി. മുഹമ്മദ് റഷീദ്, ശ്രീഹരി, സജിത ടീച്ചർ, ഷംല ബഷീർ, പി.പി. ആബിദ്, കെ.പി. അനീസ്, ടി.വി. റാബിയ, മുഫീദ, സുരേഷ് ബാബു, കെ.പി. നാസർ ബാവ, അബൂബക്കർ തുറക്കൽ, കെ.പി രമേശ്, കെ.പി. നാരായണൻ, പൂക്കയിൽ മാനു എന്നിവർ പങ്കെടുത്തു.