ജില്ലയില്‍ അഞ്ചാം പനി പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍

പ്രതിരോധ കുത്തിവെപ്പിന് എല്ലാവരും സഹകരിക്കണം

ജില്ലയില്‍ അഞ്ചാം പനി (മീസില്‍സ്) വ്യാപകമായി കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി കായിക- ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. ജില്ലയില്‍ ഇതിനകം 125 പേര്‍ക്ക് രോഗം ബാധിച്ചതായിട്ടാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ കണക്ക്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുത്ത് രോഗം വരാതിരിക്കാനുള്ള മുന്‍ കൈയെടുക്കണം. കുത്തിവെപ്പുമായും പ്രതിരോധ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണം. രോഗം വ്യാപിക്കാതിരിക്കാന്‍ രോഗ ലക്ഷണം കണ്ടാലുടനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും സമീപത്തെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. ശനിയാഴ്ച ചേരുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അഞ്ചാം പനി വ്യാപകമായ വിഷയം പ്രത്യേക അജണ്ടയായെടുത്ത് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ഡി.എം.ഒ., ജില്ലാ പൊലീസ് മേധാവി, ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തി തുടര്‍