ഗുജറാത്തിൽ  ബിജെപി ബഹുദൂരം മുന്നിൽ; ലീഡ് നില 100 കടന്നു

ഗുജറാത്തിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു. 128 സീറ്റിലാണ് ബിജെപി നിലവിൽ മുന്നേറുന്നത്. കോൺഗ്രസ് 43 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് കൃത്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. വെറും രണ്ട് സീറ്റിലാണ് ആപ്പ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്.

അതേസമയം, ഹിമാചൽ പ്രദേശിൽ ഒരു സീറ്റ് പോലും ആപ്പിന് ഇചുവരെ നേടാൻ കഴിഞ്ഞിട്ടില്ല. ഹിമാചൽ പ്രദേശിൽ കോൺഗ്രസിനാണ് മേൽക്കൈ. 29 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമ്പോൾ വ്യക്തമായ മത്സരം മുന്നോട്ട് വച്ച് ബിജെപി തൊട്ടുപിന്നാലെയുണ്ട്.

ഗുജറാത്തിൽ 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കേവല ഭൂരിപക്ഷം 141 ആണ്. ഹിമാചൽ പ്രദേശിൽ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 34 ആണ് കേവല ഭൂരിപക്ഷം.