തിരൂർ ജില്ലാ ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി

തിരൂർ ജില്ലാ ആശുപത്രിയിൽ ബൈക്ക് മോഷണം. ആശുപത്രി പാർക്കിംഗിൽ നിർത്തിയിട്ട ഇ.സി.ജി ടെക്നീഷ്യൻ്റെ കെ.എൽ 20 ബി 5911 ഹോണ്ട ട്വിസ്റ്റർ ബൈക്കാണ് മോഷണം പോയത്. ആശുപത്രി ജീവനക്കാരൻ ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് വ്യാഴാഴ്ച വൈകിട്ടോടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ബൈക്ക് മോഷണം പോയതായി കരുതുന്നത്. മറ്റൊരു ബൈക്കിൻ്റെ ഹെൽമറ്റും മോഷണം പോയിട്ടുണ്ട്. ആശുപത്രി പാർക്കിംഗ് പരിസരത്ത് സി സി ടി വി ക്യാമറ ഇല്ലാത്തതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ തിരൂർ പൊലീസിൽ പരാതി നൽകി. സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് അന്വേഷിച്ചു വരികയാണ് പൊലീസ്.   നിർത്തിയിട്ട ബൈക്കുകൾ  മുമ്പും മോഷണം പോയിരുന്നു.എന്നാൽ മിക്ക സംഭവങ്ങളിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.