Fincat

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ദേഹോപദ്രവം; കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങൾക്ക് ശാരീരിക മർദനങ്ങൾക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈൽഡ്ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഭക്ഷണം മുഴുവൻ കഴിക്കാത്തതിനാൽ വായിൽ വടി ഉപയോഗിച്ച് കുത്താറുണ്ടെന്നും കുട്ടി പറഞ്ഞു.

1 st paragraph

കുട്ടിയുടെ അമ്മ അഞ്ച് വർഷം മുമ്പ് മരണപ്പെട്ടതാണ്.സ്കൂൾ അധികൃതരുടെ സഹായത്തോടെ ചികിത്സ നൽകിയ ശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ അച്ഛന്റെ മാതാപിതാക്കൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

2nd paragraph