Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Tuesday, July 1, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • kerala
  • വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാലയ്ക്ക് കൈമാറി
keralaliteratureNews

വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ മലയാള സര്‍വകലാശാലയ്ക്ക് കൈമാറി

Last updated Jan 17, 2023
Share

തൃശൂര്‍ പെരുമനം ഗ്രാമത്തിന്റെ വൈദിക കുലമായ കപ്‌ളിങ്ങാട്ട് മനയില്‍ നിന്നും കണ്ടെടുത്ത വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. ഗ്രന്ഥശേഖരം കപ്‌ളിങ്ങാട്ടു മനയിലെ മുതിര്‍ന്ന അംഗം ശാന്ത പത്മനാഭനില്‍ നിന്നും മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഏറ്റുവാങ്ങി. സംസ്‌കാര പൈതൃക പഠന സ്‌കൂള്‍ ഡയറക്ടര്‍ ഡോ. കെ എം.ഭരതന്‍, ഡോ. ജി. സജിന എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കാലപ്പഴക്കമുള്ള വൈദിക വിജ്ഞാനത്തിന്റെ അപൂര്‍വമായ സഞ്ചയമാണ് ഈ താളിയോലകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകളില്‍ സ്മാര്‍ത്തവിചാരം, വൈദിക ക്രിയകള്‍, അനുഷ്ഠാനക്രമങ്ങള്‍, യാഗം, അതിരാത്രം മുതലായ കര്‍മ്മങ്ങളെ വിവരിക്കുന്നുണ്ട്. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് കപ്‌ളിങ്ങാട് വൈദികന്മാരുടെ യജുര്‍വേദ പാരമ്പര്യം. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിലെ സംഹിതാ സിദ്ധാന്ത വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. കിരാതമൂര്‍ത്തിയാണ് അറിയാതെ കിടന്നിരുന്ന ഈ താളിയോലഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്.

ഡിജിറ്റലൈസ് ചെയ്ത് ഈ വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ മലയാള സര്‍വകലാശാലക്ക് സാധിക്കുമെന്നതോടൊപ്പം സര്‍വകലാശാലയുടെ താളിയോല പഠനത്തിന് മുതല്‍ക്കൂട്ടായി തീരുകയും ചെയ്യും. വിദേശ സര്‍വകലാശാലകളില്‍ നടക്കുന്ന വൈദിക പഠനകേന്ദ്രങ്ങള്‍ക്കും ഇത് സഹായകരമാകും.

Tali Ola texts were submitted to Malayalam University
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ഇടതുപക്ഷ സർക്കാർ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാൻ കഴിയില്ല: മൂവാറ്റുപുഴ അഷ്റഫ് മൗലവി  

Next Post

പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്   ഉപഭോക്തൃ കമ്മീഷന്‍

You might also like More from author
Education

കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി

News

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

kerala

‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ. ഹാരിസ്…

News

ദേ പിന്നേയും മഴ….വീണ്ടും ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ…

Prev Next
Recent Posts
  • കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി
  • ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
  • ‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി
  • ദേ പിന്നേയും മഴ….വീണ്ടും ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
  • മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.