ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട . വസ്ത്രത്തിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം ഇന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂർ സ്വദേശി മുഹമ്മദ് അഫ്സൽ (23), കോഴിക്കോട് പുത്തൂർ സ്വദേശി മുഹമ്മദ്‌ ജുനൈദിൽ (25) എന്നിവരാണ് പിടിയിലായത്.