കൊടും ചൂട്,ഉയർന്ന അൾട്രാ വയലറ്റ് വികിരണം,കേരളം ചുട്ടു പൊള്ളുന്നു
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടില്‍ കേരളം വലയുകയാണ്. കൊടും ചൂടും ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയും കാരണമാണ് കേരളം ചുട്ടുപൊള്ളുന്നത്.
കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച രേഖപ്പെടുത്തിയത് കൊടും ചൂടാണ്. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് കടന്നു. നാല് ജില്ലകളിലായി പന്ത്രണ്ട് സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കും മുകളില്‍ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളിലാണ് താപനില 40 ന് മുകളില്‍ പോയത്. 44.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട് എരിമയൂരാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്ബേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ തന്നെ ഇരിക്കൂര്‍, പാലക്കാട് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, മലമ്ബുഴ ഡാം, കൊല്ലങ്കോട്, പോത്തുണ്ടി ഡാം, മംഗലം ഡാം, പീച്ചി, എറണാകുളം കൂത്താട്ടുകുളം എന്നിവടങ്ങളിലും ബുധനാഴ്ച 40 ഡിഗ്രിക്ക് മുകളില്‍ താപനില എത്തിയിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷനുകളിലെ ബുധനാഴ്ചത്തെ കണക്കുകളില്‍ ഇവിടങ്ങളിലെല്ലാം നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്‍റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് താപനില ഉയര്‍ത്തുന്നത്. അടുത്തയാഴ്ച വരെ ഉയര്‍ന്ന താപനില തന്നെ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ട മഴ കിട്ടുമെങ്കിലും ചൂടിനെ മറികടക്കാന്‍ ഇതിന് സാധിക്കയില്ല. തീരദേശങ്ങളെയും മലയോരമേഖലയെയും അപേക്ഷിച്ച് ഇടനാടുകളില്‍ മഴ കൂറയുകയും ചൂടും കൂടുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഉയര്‍ന്ന താപനിലയ്ക്കൊപ്പം, അള്‍ട്രാവയലറ്റ് വികിരണവും അപകടകരമായ തോതിലാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ പകല്‍സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.