മാസപ്പിറ കണ്ടില്ല; ചെറിയ പെരുന്നാള്‍ ശനിയാഴ്ച

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ മറ്റന്നാള്‍. വിവിധ ഖാസിമാരാണ് നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിച്ചു.