Fincat

എഐ ക്യാമറ ഇടപാട്; ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഒന്നിനും മറുപടി പറയാതെ ഒളിച്ചോടുകയാണ്. ഊരാളുങ്കല്‍ സൊസൈറ്റി, എസ്.ആര്‍.ഐ.ടി, അശോക് ബില്‍കോണ്‍ എന്നീ മൂന്ന് കമ്പനികളും അവര്‍ക്ക് കിട്ടുന്ന എല്ലാ പ്രവൃത്തികളുടെയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കുന്നത് പ്രസാഡിയോ കമ്പനിക്കാണ്. അതായത് എല്ലാ ലാഭവും പോകുന്നത് പ്രസാദിയാ കമ്പനിക്കാണെന്ന് അർത്ഥം. മുഖ്യമന്ത്രിക്ക് പ്രസാദിയാ കമ്പനിയുമായി എന്താണ് ബന്ധം. ഈ ആരോപണം തെറ്റാണങ്കിൽ അത് പറയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

1 st paragraph

മുഖ്യമന്ത്രിയുടെ മഹാ മൗനത്തിൻ്റെ കാരണം എന്താണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന കൊള്ളയാണ് ഇത്. താനും രമേശ് ചെന്നിത്തലയും മുന്നോട്ട് വെയ്ക്കുന്ന ആരോപണങ്ങൾ പരസ്പരം ചർച്ച ചെയ്താണ് ഉന്നയിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഇത്ര ഭീരുവായ മുഖ്യമന്ത്രി കേരളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. 2018 മുതലുള്ള രേഖകൾ പ്രതിപക്ഷത്തിൻ്റെ കൈയ്യിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കമ്പനികളുടെ കൺസോർഷ്യം രൂപീകരിക്കുന്ന സമയത്ത് ഏതെങ്കിലും വിദേശ വ്യവസായി പങ്കെടുത്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമഗ്രമായ ജുഡിഷൽ അന്വേഷണം നടത്തണം. കെ ഫോൺ മുഴുവൻ അഴിമതിയാണ്. ഇതേ ടീം തന്നെയാണ് അതിലുമുള്ളത്.

2nd paragraph

റിസർച്ച് നടത്തിയാണ് ഇടതുപക്ഷം അഴിമതി നടത്തുന്നത്. അതിൻ്റെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തു വരും. രേഖകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷം പുറത്തുവിട്ട രേഖകളാണ് ഔദ്യോഗിക രേഖയായി കെല്‍ട്രോണ്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. നേരത്തേ കെല്‍ട്രോണിന്റെ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത രേഖകളാണ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത്. വിഷയത്തിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും സതീശന്‍ പറഞ്ഞു. എഐ ക്യാമറ ഉപകരാർ രേഖകളും വി.ഡി സതീശൻ പുറത്ത് വിട്ടു.