ജാമിയ മിലിയ സർവകലാശാലയിൽ 241 ഒഴിവുകള്‍ , അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31

 

ന്യൂഡൽഹിയിലുള്ള കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ ഓപ്പറേഷനിൽ പ്രാവീണ്യം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 19,900-63,200 രൂപ.

 

മൾട്ടി ടാസ്കിങ് സ്റ്റാഫ്: ഒഴിവ്: 60. യോഗ്യത: പത്താംക്ലാസ്/ഐ.ടി.ഐ. വിജയം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 18,000-56,900 രൂപ.

സ്റ്റെനോഗ്രാഫർ: ഒഴിവ്: 19. യോഗ്യത: ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്ക്, ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് സ്പീഡും കംപ്യൂട്ടർ ആപ്ലിക്കേഷനുകളിൽ അറിവുമുണ്ടായിരിക്കണം. പ്രായം: 40 വയസ്സ് കവിയരുത്. ശമ്പളം: 25,500-81,100 രൂപ.

മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി രജിസ്ട്രാർ-2, അസിസ്റ്റന്റ് രജിസ്ട്രാർ-4, സെക്ഷൻ ഓഫീസർ-4, അസിസ്റ്റന്റ്-6, യു.ഡി. ക്ലാർക്ക്-10, പ്രൈവറ്റ് സെക്രട്ടറി-1, പേഴ്സണൽ അസിസ്റ്റന്റ്-8, ലാൻഡ് റെക്കോഡ് സൂപ്രണ്ട്-1, ലാൻഡ് റെക്കോഡ് കീപ്പർ-1, പ്രൊഫഷണൽ അസിസ്റ്റന്റ്-1, സെമി പ്രൊഫഷണൽ അസിസ്റ്റന്റ്-8, അസിസ്റ്റന്റ് കൺസർവേഷനിസ്റ്റ്-1, ലൈബ്രറി അറ്റൻഡന്റ്-3, സീനിയർ സിസ്റ്റം അനലിസ്റ്റ്-1, പ്രോഗ്രാമർ-1, സെക്യൂരിറ്റി അസിസ്റ്റന്റ്-11, ടെക്നിക്കൽ അസിസ്റ്റന്റ്-6, ലബോറട്ടറി അസിസ്റ്റന്റ്-4, ലബോറട്ടറി അറ്റൻഡന്റ്-2, സീനിയർ സ്റ്റാറ്റിക്കൽ അസിസ്റ്റന്റ്-1, കുക്ക്-1, സൂപ്രണ്ട് എൻജിനീയർ-1, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)-1, ജൂനിയർ എൻജിനീയർ (സിവിൽ)-6, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)-2, അസിസ്റ്റന്റ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1, സ്പോർട്സ് കോച്ച്-1, ഇൻസ്ട്രക്ടർ (ഉറുദു കറസ്പോണ്ടൻസ് കോഴ്സ്)-1, ഇവാലുവേറ്റർ (ഉറുദു കറസ്പോണ്ടൻസ് കോഴ്സ്)-1.

 

അപേക്ഷാഫീസ്: ഗ്രൂപ്പ് എ തസ്തികയിൽ 800 രൂപയും (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 400 രൂപ) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ 500 രൂപയുമാണ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 250 രൂപ) ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല.

 

എഴുത്തുപരീക്ഷ/സ്കിൽ/ട്രേഡ് ടെസ്റ്റ്/അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്കും കേന്ദ്രപട്ടികയിലെ ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും www.jmi.ac.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31.