സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി? നിർണായക കോൺ​ഗ്രസ് നിയമസഭ കക്ഷി യോഗം വൈകിട്ട്

 

കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആണ് എന്ന തിരക്കിട്ട ചർച്ചയിലാണ് കോൺ​ഗ്രസ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കോൺ​ഗ്രസ് നിയമസഭ കക്ഷിയുടെ നിർണായക യോഗം ഇന്ന് ചേരും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ധാരണ ആയെന്നാണ് കോ​ഗ്രസ്സ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന സൂചന. ഉപമുഖ്യമന്ത്രി പദം നൽകാമെന്ന ഫോർമുലയുണ്ടെങ്കിലും ഡി കെ ശിവകുമാർ അത് ഏറ്റെടുത്തേക്കില്ലെന്നും സൂചനയുണ്ട്.

 

മുന്നിൽ നിന്നും നയിച്ച വിജയശില്പി എന്ന നിലയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ മുഖ്യമന്ത്രി പദത്തിന് സിദ്ധ രാമയ്യക്ക് അവകാശമുണ്ട്. സാധാരണ ജനങ്ങളുടെ പിന്തുണയുടെ കാര്യത്തിലും ഒരു പടിക്ക് മുകളിലാണ് സിദ്ധരാമയ്യ.

സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ മതിപ്പു കെടുത്തുന്ന നടപടികൾ ഉണ്ടാകരുത് എന്നാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ആകാൻ നേതൃത്വത്തിൽ ധാരണ ആയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരം. ഇരുവർക്കും അവസരം നൽകുന്നതിനായി അഞ്ചു വർഷക്കാലാവധി പങ്കുവയ്ക്കുന്ന കാര്യവും, ചർച്ചകൾ ദേശീയ നേതൃത്വം മുന്നോട്ടുവച്ചത് ഉണ്ട്.ഹൈക്കമാന്റ് തീരുമാനം എന്തായാലും അംഗീകരിക്കാൻ തയ്യാറെന്ന് പിസി സി അധ്യക്ഷൻ ഡി കെ ശിവകുമാർ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ അഥിരീകരിക്കുന്നു.

ഉപ മുഖ്യമന്ത്രിപദം എന്ന വാഗ്ദാനം മുന്നിലുണ്ടെങ്കിലും പദവി ഡികെ ശിവകുമാർ ഏറ്റെടുക്കില്ലെന്നും, ആഭ്യന്തരം അടക്കമുള്ള സുപ്രധാന വകുപ്പുകളുമായി മന്ത്രിസഭയിൽ ഉണ്ടാകും എന്നുമാണ് സൂചന.ഇന്നു വൈകിട്ട് 5 30ന് ചേരുന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.