സിദ്ദിഖിൻ്റെ കൊലക്കു പിന്നിൽ ഹണിട്രാപ്പ് തന്നെ; നഗ്നചിത്രം പകർത്തുന്നത് വിസമ്മതിച്ചതോടെ ചുറ്റിക ഉപയോഗിച്ച് ആഞ്ഞടിച്ചു കൊലപ്പെടുത്തി; പ്രതികളുമായുള്ള തെളിവെടുപ്പ് ഉടൻ

 

കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മുത്തൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിൽ

ഹണിട്രാപ്പ് തന്നെ. ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടുന്നതിനു വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് മലപ്പുറം എസ്.പി സുജിത് ദാസ് വ്യക്തമാക്കി.

 

ചുറ്റിക, കത്തി തുടങ്ങിയ ആയുധങ്ങൾ കരുതിയാണ് ഷിബിലിയും ഫർഹാനയും ആഷിഖും ഹോട്ടൽ മുറിയിലെത്തിയത്. സിദ്ദിഖിൻ്റെ നഗ്നചിത്രം മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ സിദ്ദിഖ് എതിർത്തു. ഇതോടെ കൈയിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് കൈക്കും നട്ടെല്ലിനും ആഞ്ഞടിക്കുകയായിരുന്നു. തുടർന്നുണ്ടായ ആന്തരിക രക്ത ശ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

 

തുടർന്ന് മാനാഞ്ചിറയിലെത്തി ട്രോളിബാഗ് വാങ്ങിയെത്തിയെങ്കിലും മൃതദേഹം ഇതിൽ ഉൾകൊള്ളാതെ വന്നു. പിന്നീട് ഒരു ട്രോളിയും മെക്കനൈസ്ഡ് കട്ടറും വാങ്ങി ശരീര ഭാഗങ്ങൾ മുറിച്ച് രണ്ട് പെട്ടികളിലാക്കുകയായിരുന്നു. പിന്നീട് മൂന്ന് പേരും കാറിൽ അട്ടപ്പാടിയിൽ ഉപേക്ഷിക്കുകയായിരുന്നു. സഞ്ചരിച്ച വാഹനം,വസ്ത്രം ആയുധം തുടങ്ങിയവ ഉപേക്ഷിച്ച സ്ഥം പൊലീ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് പ്രതികളുമായി പൊലീതെളിവെടുപ്പ് നത്തും.

 

ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്.