ദോഷം മാറ്റാനെന്ന പേരിൽ വീട്ടിൽ പൂജക്കെത്തി പീഡനം; 16 കാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ 

 

മലപ്പുറം: ആഭിചാരക്രിയകൾ ചെയ്യാൻ വീട്ടിലെത്തി 16 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. എടവണ്ണ സ്വദേശി ഷിജു പൂജാരിയാണ് അറസ്റ്റിലായത്. വീട്ടിൽ ദോഷമുണ്ടെന്നും പരിഹരിക്കാൻ താൻ ക്രിയകൾ ചെയ്യാമെന്നും വിശ്വസിപ്പിച്ചാണ് പ്രദേശത്തെ മറ്റൊരു വീട്ടിലെത്തിയ ഷിജു കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ വീട്ടിൽ പല കാലങ്ങളിലായി മരണങ്ങൾ നടന്നിരുന്നു. ഇത് ദോഷം മൂലമാണ് ഉണ്ടാകുന്നതെന്നാണ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതനുസരിച്ച് വീട്ടിലെത്തിയ പൂജാരി പെൺകുട്ടിയിലാണ് ബാധ ഉള്ളതെന്നും ഒഴിപ്പിക്കാൻ കർമ്മം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കർമ്മം ചെയ്യാൻ നിശ്ചയിച്ച ദിവസം പെൺകുട്ടിക്ക് പിരീഡ്സ് ഘട്ടം ആണെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ അത് തടസ്സമല്ലെന്നായിരുന്നു പൂജാരിയുടെ മറുപടി.

ഇതനുസരിച്ച് കഴിഞ്ഞ മാസം 29 ന് വൈകിട്ട് 7 മണിക്ക് പൂജാകർമ്മത്തിനായി ഷിജു വീട്ടിലെത്തി. വീട്ടുകാരെ ഓരോരുത്തരെയും ഒരോ മുറിയിലാക്കിയാണ് കർമ്മം. പെൺകുട്ടിയുടെ കൈയിൽ വിളക്ക് നൽകി വസ്ത്രം നീക്കം ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു. അടുത്ത തവണ വരുമ്പോൾ പൂർണ്ണമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പൂജയുടെ ഭാഗമാണെന്നും, പുറത്ത് പറഞ്ഞാൽ ശാപം ഉണ്ടാകുമെന്നുമായിരുന്നു പൂജാരി കുട്ടിയോട് പറഞ്ഞത്.

എന്നാൽ കുട്ടിയുടെ പാൻ്റ്സും അടിവസ്ത്രവും ഊരാൻ തുടങ്ങിയതോടെ മുറിയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടി ശ്രമിച്ചു. സംഭവ ശേഷം വിവരം സുഹൃത്തുമായി പങ്കുവച്ചതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസിൽ സമർപ്പിച്ചു. എടവണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.