സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് കെട്ടിനകം പളളിക്ക് സമീപമാണ് സംഭവം. വീടിന് അരക്കിലോ മീറ്ററകലെ ആളൊഴിഞ്ഞ വീട്ടിൽ മൂന്നു മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. നിഹാൽ നൗഷാദാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുന്നത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി. വലിയ മുറിവുകളോടെ ചോര വാര്‍ന്ന നിലയിലായിരുന്നു വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി. ബോധരഹിതനായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവുനായ്ക്കള്‍ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സാരിക്കാന്‍ സാധിക്കാത്ത കുട്ടിയായിരുന്നതിനാല്‍ തന്നെ കരയാനോ ബഹളം വയ്ക്കാനോ കഴിയാത്തതാണ് ദാരുണാന്ത്യത്തിന് വഴിവെച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ തെരുവുനായ ആക്രമണം നടന്നിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന പരാതി വ്യാപകമാണ്.