സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റഗുലർ/ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂർത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് അവസരം. ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം.ജൂൺ 20വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9895238815, 8590112374.