സ്വര്‍ണവില കുത്തനെ കുറഞ്ഞു, പവന് 44,000ത്തിന് താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ജൂണ്‍ പത്ത് മുതല്‍ തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണവിലയില്‍ കണ്ടുവരുന്നത്.
280 രൂപയാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെയും 280 രൂപ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായി ഒരു പവന്റെ വില 44,000ന് താഴെ എത്തി. 43,760 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലം സ്വര്‍ണ നിരക്കിലും പ്രകടമാകുന്നത്. ഏപ്രില്‍ മൂന്നിന് ആണ് ഇതിനു മുൻപ് സ്വര്‍ണത്തിന് വില 44,000 ത്തിന് താഴെ നിന്നിരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 35 രൂപയാണ് വില കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞ് വിപണി വില 4533 രൂപയായി.
ജൂണ്‍ മാസത്തില്‍ വില ഇടിവോടെയാണ് സ്വര്‍ണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂണ്‍ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വര്‍ധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂണ്‍ രണ്ടാം തീയതി സ്വര്‍ണവ്യാപാരം നടന്നു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലായായിരുന്നു ജൂണ്‍ രണ്ടിലേത്. തുടര്‍ന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ജൂണ്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വര്‍ണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വര്‍ണ വില കുറഞ്ഞത്.