Fincat

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ

ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡൽ ഗ്രാമത്തില്‍ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്.

ഭാര്യ ആഷിയയെയും ആഷിയയുടെ ആണ്‍സുഹൃത്ത് സുഹൈലിനെയും അറസ്റ്റ് ചെയ്തെന്ന് പുർകഴി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗ്യാനേശ്വർ ബോധ് പറഞ്ഞു. ജൂൺ ആറിനാണ് സാഗറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് ആഷിയയെ ചോദ്യംചെയ്തത്.

ആണ്‍സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തന്‍റെ ബന്ധത്തെ കുറിച്ച് സാഗര്‍ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് ആഷിയ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് വിശദീകരിച്ചു.

 

2nd paragraph