Fincat

തിരൂർ ആദം കൊലക്കേസിൽ തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ; കൃത്യം നടത്തി ട്രൈൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

 

തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍  പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് പ്രകാരമാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് എത്തിയത്.

1 st paragraph

ബസ്റ്റാന്റിലെ കടയുടെ മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് ആദമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വലിയ കല്ല് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മാർക്കറ്റ് വഴി റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ട്രൈൻ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നേരത്തെയുള്ള തർക്ക മാണ് കൊലപാതകമെന്നാണ് നിഗമനം.

അതേ സമയം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ മൃതദേഹം ഖബറടക്കി.
2018 ല്‍ പറവണ്ണ പുത്തങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവർ കളരിക്കൽ യാസീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഈ കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ ആദം നിരവധി സംഘട്ടന, ലഹരി  കേസുകളില്‍ പ്രതിയാണ്. ഓട്ടം പോകാൻ വിസമ്മതിച്ചതിനാണ് യാസീനെ കൊലപ്പെടുത്തിയത്.

 

2nd paragraph