Fincat

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവും സുഹൃത്തും അറസ്റ്റിൽ

മുംബൈയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവും 32 കാരനായ സുഹൃത്തുമാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് 32 കാരൻ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് 41 കാരനായ പിതാവ് പതിനാറുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചതായും പൊലീസ് അറിയിച്ചു.

1 st paragraph

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിനിടെ പിതാവും സുഹൃത്തും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രി അധികൃതർ വിവരം തിലക് നഗർ പൊലീസിന് കൈമാറി.

ചെമ്പൂർ നിവാസിയായ 32 കാരനുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി അവസാനവാരമാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട്, 41 കാരനായ പിതാവ് പതിനാറുകാരിയെ സ്വന്തം വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2nd paragraph