Fincat

മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും

നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ’ശ്വാസം’ പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു.

1 st paragraph

മമ്മൂട്ടി ഫാൻസ്‌ & വെല്‍ഫയര്‍ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച്‌ ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂര്‍ക്കാട് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക് കീഴിലുള്ള കിടപ്പ് രോഗികള്‍ക്കുള്ള ഓക്സിജൻ കോണ്‍സെന്ട്രേറ്റര്‍ സൗജന്യമായി നല്‍കി.

മഞ്ചേരി എം.എല്‍.എ അഡ്വ. യു. എ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മമ്മൂട്ടിയുടെ സീനിയര്‍ അഭിഭാഷകൻ അഡ്വ. ശ്രീധരൻ നായര്‍, മമ്മൂട്ടി ഫാൻസ്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, കോ. ഓര്‍ഡിനേറ്റര്‍ വഹാബ് മാസ്റ്റര്‍, ഷമീര്‍ വളാഞ്ചേരി, ഷാഫി മഞ്ചേരി, റുഫാദ്, അൻസാര്‍, ഫായിസ്, ഷമീര്‍ മഞ്ചേരി എന്നിവര്‍ സംസാരിച്ചു.

2nd paragraph