Fincat

ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് ജനകീയ സദസ്സ് സംഘടിപ്പിച്ചു

തിരൂർ : ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത്‌ കമ്മിറ്റി പരിയാപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.

തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത്‌ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് വി. ഇ ലത്തീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഫീക് കുന്നത്ത്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി യു പി ഖമറു, ട്രഷറർ വി അലിക്കുട്ടി, ഭാരവാഹികളായ സിദ്ധിക്ക് പറവണ്ണ, ഇസ്മായിൽ പരിയാപുരം, സലാം പടിയം,കെ ഐ നാസർ, എം.പി റാഫി, എം. കെ അഷ്‌റഫ്‌, അഷ്‌ക്കർ നെല്ലാഞ്ചേരി, കബീർ പുത്തങ്ങാടി, പിപി മെഹറുന്നിസ എന്നിവർ സംസാരിച്ചു.