Main Banner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 15 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു

ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 15 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു.

1 st paragraph

75,000 രൂപ പിഴയടക്കുകയും വേണം. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടില്‍ വീട്ടില്‍ ആഷിക്കിനെയാണ് (27) പോക്സോ കേസില്‍ ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പ്രണയംനടിച്ച്‌ തട്ടിക്കൊണ്ടുപോയി അടിമാലിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആഷിക്ക് നിലവില്‍ കാപ്പ നിയമ പ്രകാരം കണ്ണൂര്‍ സെൻട്രല്‍ ജയിലിലാണ്. മുനമ്ബം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.

2nd paragraph