വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറം പോലീസിന്‍റെപിടിയിൽ
മലപ്പുറം: വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.
ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),
മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.ഐസ്.പി. പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്. ഐ ജിഷിലും സംഘവും മലപ്പുറം താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തു പ്രതികളെ അറസ്റ്റ് ചെയ്തത്.
നേരെത്തെ ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുക്കം നടത്തുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്
ഒന്നാം പ്രതി പാലോളി ഇബ്രാഹിമിന്റെ പേരിൽ വധശ്രെമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസുകളുണ്ട് .
മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ,
ASI സന്തോഷ് , ASI തുളസി, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ ജില്ലാ ആന്‍റി നര്‍ക്കോട്ടിക് ടീം അംഗങ്ങൾ ആയ IK ദിനേഷ്, P സലീം, R ഷഹേഷ്, KK ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.