ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച 

തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.എ. പത്മകുമാർ ഉത്ഘാടനം ചെയ്ത യോഗത്തിൽ തീരുർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ അദ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി മാരായ പന്ത്രോളി മുഹമ്മദലി,യാസർ പൊട്ടച്ചോല,മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻ കുട്ടി പാങ്ങാട്ട്,പുറത്തൂർ ബ്ലക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പുരുഷോത്തമൻ മാസ്റ്റർ,ആമിനമോൾ,ടി.കുഞ്ഞമ്മുട്ടി,നൗഷാദ് പരന്നേക്കാട് എന്നിവർ പ്രസംഗിച്ചു.