ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ് ; രോഗികൾ ഉൾപ്പെടെ ദുരിതത്തിലായത് നിരവധി പേർ

തിരൂർ : ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ്. മാനേജിങ് ഡയരക്ടർ, ഉടമ എന്നിവർക്കെതിരെ പൊതു ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെ കേസെടുത്തതായി തിരൂർ സി.ഐ ജിജോ സിറ്റി സ്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ തുടർ നടപടി സ്വീകരിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ(ശനി )യാണ് പൊതു ഗതാഗതം മണിക്കൂറുകൾ സ്തംഭിപ്പിച്ചു മയൂരി ഫർണിച്ചർ ഓഫർ മാമാങ്കം നടത്തിയത്.

രോഗികൾ ഉൾപ്പെടെ ദുരിതത്തിലായത് നിരവധി പേരാണ്.

രാത്രി കാല വാഗ്ദാനം നൽകി താഴേ പാലത്ത് സ്വകാര്യ സ്ഥാപനം നടത്തിയ വ്യാപാര മേള സംഘർഷത്തിൽ കലാശിച്ചത് .പൊലീസ് 3 തവണ ലാത്തിവീശിയിരുന്നു . തിരക്കുമൂലം ശ്വാസം മുട്ടി പലരെയും ആശുപത്രിയിൽ വരെ പ്രവേശിപ്പിച്ചു . സ്ഥാപനത്തിൻ്റെ ഗ്ലാസുകൾ സംഘർഷത്തിൽ തകർന്നു.പൊലീസ് കട അടപ്പിച്ച് ജനങ്ങളെ ഒഴിപ്പികാണുകയായിരുന്നു.