സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്
കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. ഒരു ഗ്രാമിന് 5495 രൂപ നല്‍കണം. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.
സ്വര്‍ണ വില വീണ്ടും 44,000 ത്തിന് താഴെ എത്തിയതോടെ സ്വര്‍ണ വില ഒരു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. നേരത്തെ ജൂലായ് 12 നാണ് കേരളത്തില്‍ സ്വര്‍ണവില ഇതേ നിലവാരത്തിലെത്തിയത്.
ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 44,040 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ഈ വിലയില്‍ നിന്നാണ് ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 160 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ സ്വര്‍ണ വില ഓഗസ്റ്റ് മാസത്തിലെ താഴ്ന്ന വിലയിലെത്തി.
ഓഗസ്റ്റ് മൂന്നിനും നാലിനും ഇതേ വിലയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില.