Fincat

ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ജൂൺ മാസം 12- തിയ്യതി മലപ്പുറം എയുപി സ്കൂളിൽ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പകൽ മോഷണം നടത്തി കൊണ്ടുപോയ സംഭവത്തിൽ നിരവധി വാഹനം, ബാറ്ററി മോഷണ കേസുകളിൽ പ്രതിയായ പാലക്കാട്, മണ്ണാർക്കാട്, വാഴംപുറം സ്വദേശി പാലോട്ട് വീട്ടിൽ സന്ദീപ് കുമാർ (27) നെ പാലക്കാട് പോലീസിന്റെ സഹായത്തോടെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം സബ് ഇൻസ്പെക്ടർ ജിഷിൽ വി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്.
പ്രതി കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്നു അന്വേഷിച്ചുവരികയാണ്.

1 st paragraph

മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം , മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം എസ് ഐ ജിഷിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു, ദിനേശ് ഐ കെ , ഷഹേഷ് ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.