ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന് ഫിഫ ലോക കിരീടം. 29ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഏക ഗോളിലാണ് സ്പെയിന്‍ ഫിഫ ലോകകിരീട നേട്ടം. ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സ്‌പെയിനും ഇംഗ്ലണ്ടും തുടക്കംമുതലേ ഗോള്‍ ദാഹത്തോടെ പോരാടിയെങ്കിലും വിധി നിര്‍ണയിച്ച ഒരു ഗോളും കിരീടവും സ്‌പെയിന്‍ സ്വന്തമാക്കി.
ആദ്യമായാണ് ഇരു ടീമുകളും ഫൈനല്‍ കളിക്കുന്നത്. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ചനേട്ടം. പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തെയുള്ള സ്‌പെയിനിന്റെ മികച്ച പ്രകടനം. ഉജ്ജ്വലമായ മുന്നേറ്റമായിരുന്നു ഇത്തവണ സ്‌പെയിനും ഇംഗ്ലണ്ടും നടത്തിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയതെങ്കിൽ ജപ്പാനോട് കാലിടറിയാണ് സ്പെയിൻ ഫൈനലിലെത്തിയത്.
ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ വനിതാ ലോകപ്പിന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്. ലോകമെങ്ങും വനിതാ ലോകകപ്പിന് കാണികള്‍ വര്‍ധിച്ചത് ഇത്തവണത്തെ മത്സരങ്ങള്‍ക്കാണ്.