Fincat

പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്

പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ജിൻസ് ആണ് കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

1 st paragraph

ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.

പൊന്നാനിയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷനാണ് അപ്പുണ്ണിയുടെ അവസ്ഥ മമ്മൂട്ടിയെ അറിയിച്ചത്. അപ്പുണ്ണിയുടെ കുടുംബം ചികിത്സയ്ക്ക് വിധേയരായതായി ജ്യോതിഷ് കുമാർ അറിയിച്ചപ്പോഴാണ് അതുവരെ ചികിത്സക്കായി സ്ഥാപനത്തിൽ അടച്ച തുക തിരിച്ചുനൽകാനും തുടർചികിത്സ സൗജന്യമായി നൽകാനും ജ്യോതിഷ് കുമാറിന് മമ്മൂട്ടി നിർദേശം നൽകിയത്.

2nd paragraph

അതുവരെ ചികിത്സയ്ക്ക് ഈടാക്കിയ മുഴുവൻ തുകയും ചികിത്സാ സ്ഥാപനം അപ്പുണ്ണിയുടെ കുടുംബത്തിന് തിരിച്ചുനൽകി.