നെയ്മര്‍ ഇന്ത്യയിലെത്തും; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കും. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ. ഇരു ക്ലബ്ബുകളും ഒരേ ഗ്രൂപ്പിലായതോടെ നെയ്മർ ഇന്ത്യയിലെത്താനുള്ള സാധ്യതയും വർധിച്ചു. പൂനെയിലാണ് അൽ-ഹിലാൽ മുംബൈ സിറ്റി പോരാട്ടം.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. സൂപ്പർ താരങ്ങളിൽ ആരാവും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ കാത്തിരിപ്പിന് കൂടിയാണ് വിരാമമായിരിക്കുന്നത്. റൊണാൾഡോ വരില്ല പകരം സുൽത്താൻ ഇന്ത്യയിലെത്തും. ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്.

2022 ഡിസംബറിൽ ഗോവയിൽ നടന്ന റെഡ് ബുൾ നെയ്മർ ജൂനിയേഴ്സ് ഫൈവ് വേൾഡ് ഫൈനൽ മത്സരത്തിനാണ് നെയ്മർ അവസാനമായി ഇന്ത്യയിൽ എത്തിയത്. മുംബൈ സിറ്റിക്കും അൽ ഹിലാലിനും ഒപ്പം ഇറാന്റെ എഫ്‌സി നസാജി മസന്ദരനും ഉസ്‌ബെക്കിസ്ഥാൻ ക്ലബ് നവബഹോറും ഗ്രൂപ്പ് ഡിയിൽ ഇടം നേടിയിട്ടുണ്ട്.