Fincat

പതിനഞ്ചുകാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു

കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു.

1 st paragraph

മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ മർദ്ദിച്ചപ്പോൾ നാട്ടുകാർ ചുറ്റും നോക്കി നിന്നുവെന്നും മാതാവ് ആരോപിച്ചു.