തലസ്ഥാനത്ത് ഇനി ഓണം നാളുകള്‍. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തലസ്ഥാനത്ത് ഇനി ഓണം നാളുകള്‍. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷത്തിന് തുടക്കമാകും. നടന്‍ ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.

ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നിലും പരിസരങ്ങൡും തായ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജില്ലയില്‍ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോയും അരങ്ങേറും.

ഓംണം ഒരുമയുടെ ഈണം എന്ന സന്ദേശത്തില്‍ ഊന്നികൊണ്ടാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുക. ഇത്തവണത്തെ ഓണാഘോഷം വിപുലമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സെപ്തംബര്‍ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.