ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്
ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഓണം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് നടൻ പൃഥ്വിരാജിന്റെ പോസ്റ്റ്.
‘ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു’, എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഭാര്യ സുപ്രിയയും സഹോദരൻ ഇന്ദ്രജിത്തും പൂർണിമയും മക്കളും മല്ലിക സുകുമാരനും ഒപ്പനുള്ള ഫോട്ടോയും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ആണ് പൃഥ്വിരാജിന് അപകടം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിശ്രമത്തിലാണ് താരം. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്റെ നോവലാണ് സിനിമയായി അതേ പേരില്‍ ഒരുങ്ങുന്നത്.