വാണിജ്യ പാചക വാതക വില കുറച്ചു.


വാണിജ്യ പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 30 ന് ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.

മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ നടത്തുന്ന പുനഃപരിശോധനയിലാണ് പാചകവാതകത്തിന്റെ വില കുറച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാണ് പുതിയ വില. കഴിഞ്ഞ മാസം, വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഒഎംസികൾ 99.75 രൂപ വില കുറച്ചിരുന്നു. ജൂലൈയിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വർധിപ്പിച്ചത്.

രാജ്യം ഉയർന്ന പണപ്പെരുപ്പത്തിൽ പൊറുതിമുട്ടുന്ന സമയത്താണ് പാചക വാതക വില കുറയുന്നത്. നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പുകളും 2024 ലെ പൊതുതെരഞ്ഞെടുപ്പും ഈ വർഷം വരാനിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.