Fincat

ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി; അമ്പയറായി ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഐസിസി പട്ടികയിലുള്ളത്

ദുബായ്: അടുത്ത മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി. 16 അമ്പയര്‍മാരുടെയും നാലു മാച്ച് റഫറിമാരുടെയും പട്ടികയാണ് ഐസിസി പുറത്തുവിട്ടത്. അമ്പയറായി ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഐസിസി പട്ടികയിലുള്ളത്. മലയാളി അമ്പയറായ നിതിന്‍ മേനോനാനാണ് ലോകകപ്പില്‍ മത്സരം നിയന്ത്രിക്കുന്ന ഏക ഇന്ത്യന്‍ അമ്പയര്‍. മാച്ച് റഫഫിയായി ഇന്ത്യയുടെ ജവഗല്‍ ശ്രീനാഥും പട്ടികയിലുണ്ട്.

1 st paragraph

ക്രിസ്റ്റഫർ ഗഫാനി (ന്യൂസിലൻഡ്), കുമാർ ധർമസേന (ശ്രീലങ്ക), മറൈസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക), മൈക്കൽ ഗഫ് (ഇംഗ്ലണ്ട്), നിതിൻ മേനോൻ (ഇന്ത്യ), പോൾ റീഫൽ (ഓസ്‌ട്രേലിയ), റിച്ചാർഡ് ഇല്ലിംഗ്‌വർത്ത് (ഇംഗ്ലണ്ട്), റിച്ചാർഡ് കെറ്റിൽബറോ (ഇംഗ്ലണ്ട്) , റോഡ്‌നി ടക്കർ (ഓസ്‌ട്രേലിയ), ജോയൽ വിൽസൺ (വെസ്റ്റ് ഇൻഡീസ്), അഹ്‌സൻ റാസ (പാകിസ്ഥാൻ), അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്ക് (ദക്ഷിണാഫ്രിക്ക) എന്നിവരായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന അമ്പയര്‍മാര്‍. ഐസിസി എമേര്‍ജിംഗ് അമ്പയര്‍ ലിസ്റ്റിലുള്ള ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ് (ബംഗ്ലാദേശ്), പോൾ വിൽസൺ (ഓസ്‌ട്രേലിയ), അലക്‌സ് വാർഫ് (ഇംഗ്ലണ്ട്), ക്രിസ് ബ്രൗൺ (ന്യൂസിലൻഡ്) എന്നിവര്‍ കൂടി ചേരുന്നതാണ് 16 അംഗ അമ്പയര്‍ പട്ടിക.

മാച്ച് റഫറിമാരായി ജെഫ് ക്രോ (ന്യൂസിലൻഡ്), ആൻഡി പൈക്രോഫ്റ്റ് (സിംബാബ്‌വെ), റിച്ചി റിച്ചാർഡ്‌സൺ (വെസ്റ്റ് ഇൻഡീസ്), ജവഗൽ ശ്രീനാഥ് (ഇന്ത്യ) എന്നിവരാണുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിച്ച അലീം ദാര്‍ മാത്രമാണ് ഇത്തവണ പുറത്തായത്. കഴിഞ്ഞ മാര്‍ച്ചില്‍ അലീം ദാറെ ഐസിസി എലൈറ്റ് പട്ടികയില്‍ നിന്നൊഴിവാക്കിയിരുന്നു.

2nd paragraph

ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡുും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നിയന്ത്രിക്കുന്നത് കുമാര്‍ ധര്‍മസേനയും ഇന്ത്യയുടെ നിതിന്‍ മേനോനും ചേര്‍ന്നാണ്. പോള്‍ വില്‍സണാണ് ടിവി അമ്പയര്‍.ഷർഫുദ്ദൗള ഇബ്‌നെ ഷാഹിദ് നാലാം അമ്പയറാകും.