Fincat

‘തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകാം, സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണ്’; വി ശിവൻകുട്ടി

തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതുപ്പള്ളിയിലെ എൽഡിഎഫിന്റെ തോൽ‌വിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 53 വർഷക്കാലമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയിലേത്.

1 st paragraph

ഉമ്മൻ ചാണ്ടി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. അതേപോലെയാണ് തൃക്കാക്കരയിലും നടന്നത്. തെരെഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകാം. സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ യു.ഡി.എഫിന് വിജയിക്കാനായത് ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സി.പി.എം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.

2nd paragraph