Fincat

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും.

1 st paragraph

പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്‍. ബാങ്കിലെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളായ പി.ആര്‍ അരവിന്ദാക്ഷനും സതീഷ് കുമാറും ബാങ്ക് വഴി നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യല്‍. അതിനിടെ, വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.

2nd paragraph

ഒന്നാംപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകള്‍, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താൻ വീണ്ടും ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് ഇ.ഡി.