അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ വീട്ടിൽ നസറുദീൻ ഷാ ( 32 ), കോഴിക്കോട് കല്ലായി സ്വദേശി സൂറാത്ത് വീട്ടിൽ മുഹമ്മദ് റംഷാദ്, (32),ആണ് പിടിയിലായത്. അർദ്ധരാത്രി ബൈക്കുകളിൽ കറങ്ങി നടന്നു ആളില്ലാത്ത വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കൊണ്ടോട്ടി കേന്ദ്രീകരിച്ച് 2 മാസത്തിനുള്ളിൽ ഇത്തരത്തിൽ കവർച്ചകൾ നടന്നതോടെ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി കോളനി റോട്ടിൽ പുലാശ്ശേരി മുഹമ്മദിന്റെ വീട്ടിൽ 27.9.23 തിയ്യതി വീട്ടുകാർ ഹോസ്പിറ്റലിൽ പോയ സമയത്താണ് പ്രതികൾ വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി 50,000 ഓളം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തത്. കൊണ്ടോട്ടി പുളിക്കലിലെ വ്യാപാര സ്ഥാപനത്തിൽ കയറി പണവും 40,000 രൂപയോളം വിലവരുന്ന സിഗരറ്റ് ഉത്പന്നങ്ങളും കവർച്ച ചെയ്ത സംഭവങ്ങളടക്കം നിരവധി മോഷണക്കേസുകൾക്ക് തുമ്പായിട്ടുണ്ട്. കവർച്ചക്കായി പ്രതികൾ എത്തിയ ബൈക്കും കോഴിക്കോട് മെഡിക്കൽകോളജ് പരിസരത്ത് നിന്നും മോഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നസറുദീൻ ഷാക്ക് തിരുവനന്തപുരം, കൊല്ലം, എറണാംകുളം, കോഴികോട് , മലപ്പുറം ജില്ല കളിലെ വിവിധ സ്റ്റഷനുകളിലായി മോഷണം, കൊലപാതക ശ്രമം, ലഹരി കടത്ത് ഉൾപ്പെടെ 20 ഓളം കേസുകൾ നിലവിൽ ഉണ്ട്. ഈ വർഷം ജൂണിൽ കോഴികോട് ചേവായൂരിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട് 2 മാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. പിടിയിലായ റംഷാദ് വാഹന മോഷണമടക്കം 10 ഓളം കേസിലെ പ്രതിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp മൂസ വള്ളിക്കാടൻ , ഇൻസ്പക്ടർ മനോജ്, Si ഫദിൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, ഷബീർ, സുബ്രഹ്മണ്യൻ, സബീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.