മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-24 പദ്ധതി പ്രകാരം തിരൂർ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നസീമ എ.പി നിർവ്വഹിച്ചു.
കാർപ്പ് ഇനത്തിൽ പെട്ട കട്ല, രോഹു എന്നീ മത്സ്യ കുഞ്ഞുങ്ങളാണ് വിതരണം ചെയ്തത്.
ബഹു. നഗരസഭ വൈസ് ചെയർമാൻ ശ്രീ. രാമൻ കുട്ടി. പി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിജിത,
പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുസ്സലാം മാസ്റ്റർ,
ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് സജ്‌ന,
കൗൺസിലർമാരായ ശ്രീ. വി നന്ദൻ മാഷ്, മിർഷാദ് പാറയിൽ, ഐ പി ഷാജിറ, ഐ പി സീനത്ത്, അനിത കല്ലേരി, അബ്ദുള്ളകുട്ടി, സീതലക്ഷ്മി, ശ്രീ പി കെ കെ തങ്ങൾ കോർഡിനേറ്റർ അശ്വനി, മുഹമ്മദ്‌ അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു..